നാടോടി പാട്ടുകളും ബാലഡുകളുമാണ് മലയാളത്തില്‍ ആദ്യം രൂപംകൊണ്ട സാഹിത്യ സൃഷ്ടികള്‍. 12-ാം ശതകത്തിൽ (1195-1208) ചീരാമൻ എഴുതിയ രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്. മലയാളഭാഷയില്‍ ബോധപൂര്‍വ്വമായ സാഹിത്യ സൃഷ്ടിയുടെ തുടക്കം ഇൗ കാലഘട്ടത്തില്‍ തന്നെയായിരുന്നു. ഏറ്റവും അതിപുരാതനമെന്ന വിശേഷിപ്പിക്കുന്ന ക്ലാസിക് രചനയാണ് രാമായണത്തിന്‍റെ പുനര്‍വായനയായ ഇൗ കാവ്യം. അതുകൊണ്ടുതന്നെ, ഇൗ കാവ്യം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ എടുത്തു കാട്ടാന്‍ മലയാള കവികളും ശ്രദ്ധിച്ചു. ത്രിമൂര്‍ത്തികളിലെ (കുമാരനാശാന്‍, വള്ളത്തോള്‍ നാരായണ മേനോന്‍, ഉള്ളൂര്‍ എസ്. പരമേശ്വര അയ്യർ) ഉള്ളൂര്‍ എസ്. പരമേശ്വര അയ്യരാണ്, ഇരുപതാം നൂറ്റാണ്ടില്‍ ഇൗ കാവ്യത്തിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ട് പോവുന്നത്. ഉള്ളൂരിന്‍റെ അഭിപ്രായ പ്രകാരം, തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വീര രാമ വര്‍മ്മ രചിച്ചതാണ് ഇൗ മഹാകാവ്യം. കഥാപാത്രങ്ങളേക്കാളുപരി കഥ എഴുതിയ വാല്‍മീകിയെ വിശദമായി പിന്തുടരാന്‍ ശ്രമിക്കുകയാണ് കവി ഇതില്‍..
മലയാള സാഹിത്യത്തിലെ ത്രിമൂര്‍ത്തികളായ കുമാരനാശാന്‍, വള്ളത്തോള്‍ നാരായണ മേനോന്‍, ഉള്ളൂര്‍ എസ്. പരമേശ്വര അയ്യർ
പാട്ടു സാഹിത്യത്തില്‍ പെടുന്ന ഏറ്റവും ശ്രേഷ്ഠമായ കാവ്യം കൂടിയാണ് രാമചരിതം. 12-ാം ശതകത്തിൽ രചിക്കപ്പെട്ട രാമചരിതത്തില്‍, മലയാള ഭാഷയും തമിഴ് ഭാഷയും ഇടകലര്‍ന്ന രീതിയിലാണ് കാണാന്‍ സാധിക്കുന്നത്. ലളിതമായ ഭാഷയില്‍ അതിശക്തമായ ആവിഷ്കാരം, രാമചരിതത്തിന്‍റെ മാത്രം പ്രത്യേകതയാണ്. കാവ്യത്തിന്‍റെ ആദ്യ ശകലത്തില്‍ തന്നെ വ്യക്തമാകുന്ന ഇൗ പ്രത്യേകത, സാഹിത്യപ്രേമികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, മലയാള സാഹിത്യത്തില്‍ നാടോടി കാവ്യത്തെക്കാള്‍ ഒരു പടി മുകളിലാണ് രാമചരിതത്തിന്‍റെ സ്ഥാനം. 1814 ശീലുകളായി 164 ഭാഗങ്ങളുള്ള കാവ്യത്തില്‍ രാമ-രാവണ യുദ്ധത്തെ (യുദ്ധകാണ്ഡം) അതിനാടകീയമായി അവതരിപ്പിക്കുന്നു. പട്ടാളക്കാര്‍ക്ക് പ്രചോദനമേകാനുള്ള കാവ്യമെന്ന നിലയിലാണ് രാമചരിതത്തെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്. യുദ്ധഖാണ്ഡം അടിസ്ഥാനമാക്കിയുള്ള രചന, ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വാദവും ഉയർന്നിരുന്നു. അതേസമയം, വിഷ്ണുവിന്‍റെ അവതാമായ ശ്രീ രാമനെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഭക്തിയുടേയും ബഹുമാനത്തിന്‍റേയും മൂർത്തിമത് ഭാവവും കവി വരച്ചിടുന്നു.
രാമചരിതം ഉള്‍പ്പെടുന്ന പാട്ട് സാഹിത്യ ശാഖയില്‍, തമിഴ് കവിതാ പാരമ്പര്യം അടങ്ങിയതായുള്ള സന്ദേഹങ്ങളും അക്കാലത്തുണ്ടായിരുന്നു. സംസ്കൃത ഭാഷയുടെ സ്വാധീനം അക്കാലത്ത് സെന്തമിഴിന്‍റെ മാത്രം പ്രത്രേകതയായാണ് കണ്ടിരുന്നത്. എന്നാൽ ഇൗയൊരു വാദത്തെ പൂര്‍ണ്ണമായി ഖണ്ഡിക്കുന്ന വ്യാഖ്യാനങ്ങളാണ് പിന്നീട്, സാഹിത്യ ശ്രേഷ്ഠര്‍ നല്‍കിയത്. പാട്ടുപ്രസ്ഥാനത്തില്‍ കവിത രചിക്കുമ്പോള്‍ അവയ്ക്ക് കാലക്രമേണ സെന്തമിഴിന്‍റെ രീതിയോട് സാദൃശ്യം തോന്നാമെന്നും, എന്നാൽ അത് സെന്തമിഴിന്‍റെ കാവ്യങ്ങളാണെന്ന വാദത്തെ സാധൂകരിക്കുന്നില്ലെന്നും നല്ലൊരു വിഭാഗം ചൂണ്ടിക്കാട്ടി.
രാമചരിതത്തിലും, പാണ്ഡ്യഭാഷാ സൗരഭ്യം ഉള്ളത് കൊണ്ട് കാവ്യത്തിനൊരു തമിഴ് ചായ് വ് തോന്നുമെങ്കിലും ഇതിൽ കൂടുതലും സംസ്കൃത പദങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് മലയാള ഭാഷയിലെ പാട്ട് പ്രസ്ഥാനത്തിൽ വരുന്ന കൃതികളായി തന്നെയാണ് കണക്കാക്കിയിട്ടുള്ളത്.
യുദ്ധകാണ്ഡം
പതുക്കെ, സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ പാട്ടു സാഹിത്യത്തിന് സ്വീകാര്യത ലഭിച്ചപ്പോള്‍, ഉയര്‍ന്ന ശ്രേണിയുലുള്ള, അത്യന്തം പണ്ഡിതരുടെ വിഭാഗത്തിൽ പെടുന്നവർക്ക് വേണ്ടി രൂപപ്പെട്ടതാണ് മണിപ്രവാളം. മലയാളവും സംസ്കൃതവും ഇടകലര്‍ന്ന മാധ്യമമുള്ള കാവ്യം. ഇതില്‍ രണ്ട് ഭാഷകള്‍ ഇടകലര്‍ന്ന് സൃഷ്ടിക്കുന്ന മനോഹാരിതയും വാക്കുകളുടെ സ്വരചേര്‍ച്ഛയും എടുത്തു കാട്ടിയുള്ള സൃഷ്ടികളും പിന്നീടുണ്ടായി. 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ലീലാതിലകത്തില്‍ ഇൗ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.. സംസ്കൃതവാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും ഛന്ദശ്ശാസ്‌ത്രവും ഇതില്‍ പിന്നീട് പ്രതിപാദിക്കപ്പെട്ടു. ജാതിചിന്തയും ഉച്ഛനീചത്വവും കൊടികെട്ടി വാണ ആ കാലഘട്ടത്തിൽ നമ്പൂതിരിമാരെ ലക്ഷ്യമിട്ടായിരുന്നു മണിപ്രവാളം. അതുകൊണ്ട് തന്നെ സംസ്കൃതവും ഇതിൽ ഒഴിച്ചു കൂടാനാവാതെ ഭാഷയായി.
മണിപ്രവാളം
ആര്യന് സംസ്കാരവും ദ്രാവിഡന്‍ സംസ്കാരവും ഇടകലരലിന്‍റെ പാതയിലാണെന്ന് വ്യക്തമായ സൂചനയാണ് മലയാളവും സംസ്കൃതവും ഇഴചേര്‍ന്നുണ്ടായ ഇൗ ഡയലക്റ്റ് പ്രതിധ്വനിപ്പിച്ചിരുന്നത്.
കൂത്തമ്പലങ്ങളില്‍ അരങ്ങേറിയുന്ന കൂത്തിലും കൂടിയാട്ടത്തിലും സംസ്കൃതവും മലയാളവും ഒരുപോലെ ഉപയോഗിച്ചിരുന്നു. മലയാളികൾക്ക് അത് ഇഷ്ടമാവാനും തുടങ്ങിയിരുന്നു. കൂടിയാട്ടത്തില്‍ ഹാസ്യകഥാപാത്രങ്ങള്‍ മലയാളവും നായക കഥാപാത്രങ്ങള്‍ സംസ്കൃതവുമായിരുന്നു സംസാരിച്ചിരുന്നത്. കുലശേഖര രാജക്കന്‍മാരുടെ ആസ്ഥാന കവിയായിരുന്ന തോലനാകട്ടേ.. മലയാളവും-സംസ്കൃതവും ഇടകലര്‍ന്ന കാവ്യ രീതിക്ക് തുടക്കം കുറിച്ചിരുന്നു. നാടകാവിഷ്കാരത്തെ ലക്ഷ്യമാക്കി രൂപംകൊണ്ട നിയമങ്ങളിലും രീതികളിലും (ക്രമദീപിക, ആട്ടപ്രകാരം) മണിപ്രവാള സാഹിത്യ- ഡയലക്റ്റ് മിശ്രിതത്തിന്‍റെ സ്വാധീനം കാണാനാകും..
February 21, 2018 — magnon