എന്തുകൊണ്ട് നിങ്ങൾ പുതിയൊരു ഭാഷ പഠിക്കണം

ഇന്ത്യൻ ജനതയിലെ ഭൂരിഭാഗം ആളുകൾക്കും ഏറ്റവും കുറഞ്ഞത് രണ്ട് ഭാഷയെങ്കിലും കൈകാര്യം ചെയ്യാനറിയാം. ഇത് അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നേടിയ കഴിവാണ്. നമ്മൾ വളരുന്നതനുസരിച്ച്, ഈ ഭാഷകളിലുള്ള നമ്മുടെ പ്രാവീണ്യം വർദ്ധിക്കുകയും അത് നമ്മുടെ നിത്യജീവതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യും.
Written by: Raghunath J

Translated by: Afsal VS

എട്ടാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തി ആയിരുന്ന ചാൾസ് ദ ഗ്രേറ്റ് പറഞ്ഞു “മറ്റൊരു ഭാഷ അറിയുക എന്നത് മറ്റൊരു ആത്മാവുള്ളത് പോലെയാണ്”. രണ്ടാമതൊരു ഭാഷയെക്കുറിച്ചുള്ള ഈ മഹത്തായ ആശയം ഇന്നും പ്രബലമാണ്. “നിങ്ങൾക്ക് രണ്ട് ഭാഷകളിൽ അറിവില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാഷ മനസ്സിലാക്കാൻ സാധിക്കില്ല” എന്ന് പറഞ്ഞത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരനായ ജെഫ്രി വില്ല്യൻസ് ആണ്. ഇത്തരത്തിലുള്ള കാവ്യാത്മകമായ ആശയങ്ങളെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടെങ്കിലും, മറ്റൊരു ഭാഷ അറിയുക എന്നത് മനുഷ്യന്റെ ചിന്തയിലും  ജീവിതത്തിലും ഫലപ്രദവും പ്രകടവുമായ പ്രതിഫലനം സൃഷ്ടിക്കുന്നതാണ്.

ന്യുറോളജിക്കൽ എഫക്ട്

മറ്റൊരു ഭാഷയിലുള്ള അറിവ് ചിന്താശേഷിയും വ്യത്യസ്ത കാര്യങ്ങൾ നടപ്പിലാക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കുന്നതാണെന്നാണ് ഡോ. വിയോറിക മരിയൻ, ആന്റണി ഷൂക് എന്നീ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഭൂരിഭാഗം വ്യക്തികളും മറ്റൊരു ഭാഷ ഉപയോഗിക്കുമ്പോഴും ചിന്തിക്കുന്നത് തങ്ങളുടെ മാതൃഭാഷയിലാണ്, ഇക്കാരണത്താൽ മറ്റൊരു ഭാഷ ഉപയോഗിക്കുമ്പോഴും നമ്മുടെയുള്ളിൽ ഒരു ഭാഷയുണ്ട്. ഇത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിനുള്ള നമ്മുടെ ശേഷി വർദ്ധിപ്പിക്കുന്നു. ഏഴ് മാസം പ്രായമുള്ള ശിശുക്കളിൽ പോലും ഇത്തരത്തിലുള്ള ടാസ്ക് സ്വിച്ചിംഗ് കപ്പാസിറ്റി കാണാൻ സാധിക്കും. അവർ ഒന്നിലധികം ഭാഷ കൈകാര്യം ചെയ്യുന്ന ചുറ്റുപാടിലാണ് അവർ വളരുന്നതെങ്കിൽ ചുറ്റുപാടുകളിലെ മാറ്റം സ്വായത്തമാക്കാനുള്ള ശേഷി വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്ത് മാത്രമേ മറ്റൊരു ഭാഷ സ്വായത്തമാക്കാൻ സാധിക്കൂ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? എന്നാൽ ഭാഷാപഠനത്തിന് പ്രായം ഒരു തടസ്സമേ അല്ല. പുതിയൊരു ഭാഷ പഠിക്കുന്നതിന്റെ നേട്ടങ്ങൾ മുതിർന്നപൌരന്മാരിലും കാണാം. രണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന മുതിർന്ന വ്യക്തികൾ ഒരു ഭാഷമാത്രം സ്വന്തമായുള്ള മുതർന്ന വ്യക്തികളെക്കാളും ഓർമ്മശക്തിയും ചിന്താശേഷിയുമുള്ളവരാണെന്ന് ഈ പഠനം തന്നെ വ്യക്തമാക്കുന്നു.

സാമൂഹിക ജീവിതം.

പുതിയ ഭാഷകൾ പഠിക്കുന്നതിലൂടെ രണ്ട് ഭാഷകൾ തമ്മിലുള്ള പരിഭാഷയിൽ നമ്മുടെ കഴിവ് വർദ്ധിക്കുകയും അത് നമ്മുടെ മൊത്തത്തിലുള്ള ആശയവിനിമയത്തെയും യുക്തിപരമായ ചിന്താശേഷിയെയും വികസിപ്പിക്കുന്നു. ഇതിന്റെ ഫലമായി നമ്മുക്ക് നമ്മളെയും മറ്റുള്ളവരെയും കൂടുതൽ മനസ്സിലാക്കാനും നമ്മുടെ ചിന്തകളും വികാരങ്ങളും കൂടുതൽ ഫലപ്രദമായി പ്രകടിപ്പിക്കാനും സാധിക്കും.കൂടാതെ ഒരു ഭാഷയിലെ വാക്കിന് സമാനമായ വാക്ക് മറ്റൊരു ഭാഷയിൽ ഉണ്ടാകില്ല. കാരണം ആ വാക്കിന്റെ ഉത്ഭവം ആ പ്രദേശത്തെ സംസ്കാരവുമായി ബന്ധപ്പെട്ടതായിരിക്കാം. അതിനാൽ പുതിയൊരു ഭാഷ പഠിക്കുന്നത് മൂലം മറ്റൊരു പ്രദേശത്തെ സംസ്കാരത്തെയും കലയെയും മനസ്സിലാക്കാനും നമ്മെ സഹായിക്കുന്നു.

തൊഴിലവസരങ്ങൾ

രണ്ടോ അതിലധികമോ ഭാഷ അറിയുക എന്നത് നിങ്ങളുടെ പ്രൊഫൈലിന് മുൻതൂക്കം നൽകുന്നതാണ്. ഇതിന്റെയർത്ഥം ജോലിക്കായി നിങ്ങളെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ് എന്നാണ്. ഭാഷാപരിശീലനത്തിനായി ചെലവഴിക്കുന്ന തുക ലാഭിക്കാം എന്നുള്ളതിനാൽ നിങ്ങളുടെ പ്രൊഫൈലിൽ തൊഴിൽദാതാക്കൾ ആകൃഷ്ടരാവുകയും ചെയ്യും. അത്തരം നേട്ടങ്ങൾ ആഗോള ലോക്കലൈസേഷൻ ഇൻഡസ്ട്രിയിൽ മാത്രമല്ല മറ്റ് നിരവധി മേഖലകളിലും ബാധകമാണ്.

ഉദാഹരണം 1

ഹോസ്പിറ്റാലിറ്റി /ടൂറിസം : പ്രാദേശിക ഭാഷ സംസാരിക്കാത്ത അല്ലെങ്കിൽ തങ്ങളുടെ മാതൃഭാഷക്ക് മുൻഗണന നൽകുന്ന കസ്റ്റമേറോടാണ് ഈ ഇൻഡസ്ട്രി ഇടപാട് നടത്തുന്നത്. അത്തരം സാഹചര്യങ്ങളിൽ പ്രാദേശിക ഭാഷയും ഒപ്പം കസ്റ്റമറുടെ ഭാഷയും സംസാരിക്കാനുള്ള കഴിവ് കസ്റ്റമറുമായുള്ള ഇടപാടിന് ഗുണം ചെയ്യും. അത് കസ്റ്റമറിന് താൻ സ്വന്തം നാട്ടിലുള്ള അനുഭവം പകരുകയും കമ്പനിക്ക് ലാഭമുണ്ടാക്കുകയും ചെയ്യും.

ഉദാഹരണം 2

ജേർണലിസം: നിങ്ങൾ ഒരു വിദേശ രാജ്യത്തെയോ അല്ലെങ്കിൽ ഇന്ത്യ പോലെ ബഹുഭാഷ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തെയോ കറസ്പോണ്ടന്റ് ആണെങ്കിൽ, നിങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ഭാഷയിൽ നിന്ന് ഉപരിയായി മറ്റൊരു ഭാഷ അറിഞ്ഞിരിക്കുക എന്നതിന് വലിയ തോതിലുള്ള നേട്ടമുണ്ട്. പ്രാദേശിക ഭാഷയിലുള്ള ആശയവിനിമയത്തിലൂടെ കൂടുതൽ വിവരങ്ങൾ നേടാം എന്നുള്ളത് ജേർണലിസം കമ്മ്യൂണിറ്റിയിലെ പ്രകടമായ ഒരു വസ്തുതയാണ്. അത് പ്രാദേശികമല്ലാത്ത ഒരു ഭാഷയിലൂടെ സാധ്യമല്ല.

ഒരു പുതിയ ഭാഷ പഠിക്കുന്നതിനായുള്ള ഈ കാരണങ്ങളോട് നിങ്ങളുടെ അഭിപ്രായമെന്ത്? നിങ്ങളുടെ പക്കൽ കൂടുതൽ കാരണങ്ങളുണ്ടോ? ദയവായി കമന്റുകൾ മുഖേന ഞങ്ങളെ അറിയിക്കുക, ഞങ്ങൾ നിങ്ങളുടെ പ്രതികരണം അറിയാൻ ആഗ്രഹിക്കുന്നു!

റഫറൻസ് :

[1] മറിയൻ, വി., & ഷൂക്, എ. (2012). ദ കൊഗിനിറ്റീവ് ബെനഫിറ്റ്സ് ഓഫ് ബീയിംഗ് ബൈലിംഗ്വൽ. സെറിബ്രം : ദ ഡാന ഫോറം ഓൺ ബ്രെയ്ൻ സയൻസ്, 2012, 13.

Leave a Reply

Your email address will not be published. Required fields are marked *